തളിപ്പറമ്പ്: പരിയാരത്ത് ഭർതൃമതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പരിയാരം നരിപ്പാറ സ്വദേശി കുര്യാക്കോസ് ബിനോജിനെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. 33 വയസ്സുകാരിയായ യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. യുവതിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. യുവതി മലപ്പുറത്തെ ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുമ്പോൾ അവിടെ എത്തിയും പീഡിപ്പിച്ചു.
യുവതി ഗർഭിണിയായതോടെ കുര്യാക്കോസ് ബിനോജ് വിവാഹ വാഗ്ദാനത്തിൽനിന്നും പിന്മാറി. ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരിയാരം സി.ഐ കെ.വി. ബാബുവും സംഘവുമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.