ചെറുനാരങ്ങ
Posted On
date_range Updated On
date_range ചെറുനാരങ്ങ വില കുതിക്കുന്നു...
തലശ്ശേരി: ജില്ലയിൽ ചെറുനാരങ്ങയുടെ വില കുത്തനെ ഉയരുന്നു. കിലോക്ക് 200 രൂപക്ക് മുകളിലാണ് മൊത്ത വില. വേനലിന് മുമ്പ് 50-60 രൂപയായിരുന്നു വില. ഇതാണ് 200നു മുകളിലേക്ക് ഉയർന്നത്. ചില്ലറ മാർക്കറ്റിൽ നാരങ്ങ ഒരെണ്ണത്തിന് അഞ്ച് രൂപയിലേറെ നൽകണം. വേനല്‍ കടുത്തതും ലഭ്യത കുറഞ്ഞതുമാണ് വില കുതിച്ചുയരാന്‍ കാരണം. കാട്പാടിയിൽ നിന്നാണ് ജില്ലയിലെ മൊത്ത മാർക്കറ്റിൽ ചെറുനാരങ്ങ എത്തുന്നത്.
വില കുതിച്ചുയര്‍ന്നതോടെ ജില്ലയിൽ പലയിടങ്ങളിലും ലെമണ്‍ ജ്യൂസ് വില്പന നിര്‍ത്തിവെച്ചിരിക്കുകയാണ്. ലാഭത്തിൽ മാത്രം കണ്ണുവെച്ച് ഫ്രൂട്സ് ഷെയ്ക്ക് വിൽപനയിലാണ് കച്ചവടക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.