ടി.​കെ. ഗോ​വി​ന്ദ​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ഗോവിന്ദനും കുഞ്ഞികൃഷ്ണനും ഭരിച്ച സ്ഥാപനങ്ങളിൽ സി.പി.എം അന്വേഷണം

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് പാ​ള​യ​ത്തി​ൽ ചേ​ക്കേ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച ജി​ല്ല​യി​ലെ ര​ണ്ട് സി.​പി.​എം മു​ൻ ജി​ല്ല നേ​താ​ക്ക​ൾ​ക്കെ​തി​രെ പാ​ർ​ട്ടി അ​ന്വേ​ഷ​ണം വ​രു​ന്നു.

ത​ളി​പ്പ​റ​മ്പി​ലെ യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നും മു​ൻ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വു​മാ​യ ടി.​കെ. ഗോ​വി​ന്ദ​ൻ, പ​യ്യ​ന്നൂ​രി​ലെ യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി മു​ൻ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഭ​ര​ണ​മേ​ൽ​നോ​ട്ടം വ​ഹി​ച്ച പാ​ർ​ട്ടി നി​യ​ന്ത്ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തു​ക. ഇ​രു​വ​രും ഭ​ര​ണം ന​ട​ത്തി​യ കാ​ല​യ​ള​വി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​യി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​ക. ടി.​കെ. ഗോ​വി​ന്ദ​ൻ ഏ​റെ​ക്കാ​ലം സി.​പി.​എം ശ്രീ​ക​ണ്ഠ​പു​രം, മ​യ്യി​ൽ എ​ന്നീ ഏ​രി​യ​ക​ളു​ടെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

ശ്രീ​ക​ണ്ഠ​പു​ര​ത്ത് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സ്ഥാ​പി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങു​ക​യും തു​ട​ങ്ങി അ​തി​വേ​ഗം ആ​ശു​പ​ത്രി അ​ട​ച്ചു പൂ​ട്ടു​ക​യും​ചെ​യ്തി​രു​ന്നു. പ​ല കാ​ല​ങ്ങ​ളി​ലാ​യി അ​ദ്ദേ​ഹം മ​ല​പ്പ​ട്ടം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റ്, കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്റ്, പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ചെ​യ​ർ​മാ​ൻ, ഹാ​ൻ​ഡ് ലൂം ​കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ, കേ​ര​ള ക്ലേ ​ആ​ൻ​ഡ് സെ​റാ​മി​ക്സ് ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ക​യും​ചെ​യ്തു.

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​യ്യ​ന്നൂ​ർ ഏ​രി​യ ക​മ്മി​റ്റി​യം​ഗം, ജി​ല്ല ക​മ്മി​റ്റി​യം​ഗം, വെ​ള്ളൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റ്, പ​യ്യ​ന്നൂ​ർ റൂ​റ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഒ​ടു​വി​ലാ​ണ് എം.​എ​ൽ.​എ​യാ​യി​രു​ന്ന ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രെ സാ​മ്പ​ത്തി​ക തി​രി​മ​റി ഉ​ന്ന​യി​ച്ച് തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ട് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി പു​റ​ത്ത് പോ​യ​ത്. പി​ന്നാ​ലെ കു​ഞ്ഞി​കൃ​ഷ്ണ​നും യു.​ഡി.​എ​ഫ് പി​ന്തു​ണ​യി​ൽ മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് വ​ർ​ഗ വ​ഞ്ച​ക​ർ​ക്കും പാ​ർ​ട്ടി​യി​ലെ ചി​ല​ർ ര​ഹ​സ്യ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും നേ​തൃ​ത്വ​ത്തി​ന് വി​വ​ര​മു​ണ്ട്.

അ​ത്ത​ര​ക്കാ​രെ​യും പാ​ർ​ട്ടി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​തി​നി​ടെ​യാ​ണ് പാ​ർ​ട്ടി​യെ ച​തി​ച്ച​വ​ർ​ക്ക് പ​ണി കൊ​ടു​ക്കാ​ൻ ആ​ലോ​ച​ന ഉ​ണ്ടാ​യ​ത്. ഇ​വ​ർ ഭ​ര​ണം നി​യ​ന്ത്രി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ക്കാ​ല​യ​ള​വി​ൽ ന​ട​ന്ന മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും ന​ട​പ​ടി​ക​ളും ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്താ​നും എ​ന്തെ​ങ്കി​ലും ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ അ​ത് പ​ര​സ്യ​മാ​ക്കാ​നു​മാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം.

Tags:    
News Summary - CPM investigates institutions run by Govindan and Kunhikrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.