കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന 2.65 കോടി കുഴൽപണവുമായി രണ്ടുപേര്‍ പിടിയിൽ. പെരിങ്ങത്തൂര്‍ മത്തിപ്പറമ്പ് കേളോത്ത് ഹൗസില്‍ കെ. അജ്മല്‍ (25), പെരിങ്ങത്തൂര്‍ പുളിയനമ്പ്രം ഒ.പി ഹൗസില്‍ ഒ.പി. സാബിത്ത് (30) എന്നിവരെയാണ് കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ എസ്.ബി. കൈലാസ്‌നാഥ് അറസ്‌റ്റ് ചെയ്തത്. തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണര്‍ പി. നിധിന്‍രാജിന്റെ നിര്‍ദേശപ്രകാരം ഇൻെസ്പക്ടർ കൈലാസ്‌നാഥിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പുലർച്ചെ കാൽടെക്‌സ് ജങ്ഷനില്‍ ഇവര്‍ സഞ്ചരിച്ച ഹ്യുണ്ടായ് വെന്യൂ കാര്‍ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കാറില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം.
500ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. ഡാന്‍സാഫ് സംഘവും കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണറുടെ സ്‌ക്വാഡും സംഘത്തിലുണ്ടായിരുന്നു. കർണാടക ഭാഗത്തുനിന്നാണ് ഇവര്‍ പണവുമായി പെരിങ്ങത്തൂരിലേക്ക് പുറപ്പെട്ടതെന്നാണ് സൂചന. ഇവര്‍ക്കെതിരെ മറ്റ് കേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.