പ്രതീകാത്മക ചിത്രം

ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ ഊരി വലിച്ചെറിഞ്ഞു; വിഷുത്തലേന്ന് പ്രദേശം ഇരുട്ടിൽ

മ​ട്ട​ന്നൂ​ർ: വി​ഷു​ത്ത​ലേ​ന്ന് ട്രാ​ൻ​സ്ഫോ​ർമ​റി​ലെ ഫ്യൂ​സു​ക​ൾ ഊ​രി വ​ലി​ച്ചെ​റി​ഞ്ഞു നെ​ല്ലൂ​ന്നി, പ​ഴ​ശ്ശി പ്ര​ദേ​ശ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​ക്കി. 22 ഫ്യൂ​സു​ക​ളാ​ണ് ഊ​രി​മാ​റ്റി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കെ.​എ​സ്.​ഇ.​ബി മ​ട്ട​ന്നൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന നെ​ല്ലൂ​ന്നി അ​ര​യാ​ൽ, നെ​ല്ലൂ​ന്നി പ​ള്ളി, പ​ഴ​ശ്ശി വി​ല്ലേ​ജ് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 11.50ഓ​ടെ വൈ​ദ്യു​തി ഇ​ല്ലെ​ന്നു​ള്ള പ​രാ​തി​യെ തു​ട​ർ​ന്ന് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ട്രാ​ൻ​സ്ഫോ​ർമ​റു​ക​ളി​ലെ ഫ്യൂ​സു​ക​ൾ ഊ​രി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ട്രാ​ൻ​സ്ഫോ​ർമ​റു​ക​ളി​ലെ 18 ഫ്യൂ​സു​ക​ളും ബ്രാ​ഞ്ച് ലൈ​നി​ന്റെ നാ​ല് ഫ്യൂ​സു​ക​ളും ആ​രോ മ​ന​പ്പൂ​ർ​വം ഊ​രി​മാ​റ്റി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് നാ​ട്ടു​കാ​രും കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രും ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 19 ഫ്യൂ​സു​ക​ൾ ക​ണ്ടെ​ത്തി. കാ​ട്ടി​ലേ​ക്കും മ​റ്റു​മാ​യാ​ണ് വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു ഫ്യൂ​സു​ക​ൾ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഫ്യൂ​സു​ക​ൾ ഊ​രി വ​ലി​ച്ചെ​റി​ഞ്ഞ​തി​നാ​ൽ പ​ഴ​ശ്ശി, നെ​ല്ലൂ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി. ഇ​തു കാ​ര​ണം വൈ​ദ്യു​തി ബോ​ർ​ഡി​നും ന​ഷ്ട​മു​ണ്ടാ​കു​ക​യും​ചെ​യ്തു. വി​ഷു​ത്ത​ലേ​ന്ന് വൈ​ദ്യു​തി മു​ട​ങ്ങി​യ​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി.

ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ വൈ​ദ്യു​തി​മു​ട​ക്ക​ത്തി​ന് പു​റ​മെ സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​യ​തി​നാ​ൽ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ട്ട​ന്നൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫി​സി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ മ​ട്ട​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി കാ​മ​റ​ക​ളും സം​ശ​യ​ക​ര​മാ​യ വാ​ഹ​ന​ങ്ങ​ളു​മ​ട​ക്കം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. നാ​ല് സ്ഥ​ല​ങ്ങ​ളി​ലെ ട്രാ​ൻ​സ്ഫോ​ർമ​റു​ക​ളി​ലെ ഫ്യൂ​സു​ക​ൾ ഊ​രി വ​ലി​ച്ചെ​റി​ഞ്ഞ​തി​ന്റെ ല​ക്ഷ്യം എ​ന്താ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യാ​ണ് പൊ​ലീ​സ്.

Tags:    
News Summary - Fuses in transformers removed and thrown away; area in darkness on the eve of the equinox

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.