ധർമശാല: പൊതുജനങ്ങളോട് സൗമ്യമായും കുറ്റക്കാരോട് കര്‍ക്കശമായും ഇടപെടാന്‍ പൊലീസ് സേനക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാങ്ങാട്ടുപറമ്പ് കെ.എ.പി ഗ്രൗണ്ടില്‍ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സേനയെ നവീകരിക്കുന്നതിന് വലിയ ശ്രമമാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം ഓരോ അംഗത്തിലും അര്‍പ്പിതമാണ്. പുതിയ റിക്രൂട്ടുകള്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യം കാണിക്കണം. വിദഗ്ധ പരിശീലനമാണ് നിങ്ങള്‍ക്ക് ലഭിച്ചത്. ഇത് ഔദ്യോഗികജീവിതത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണം. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേരാണ് ഇത്തവണയും സേനയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എം.വി. ഗോവിന്ദന് എം.എല്‍.എ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, റൂറല്‍ എസ്.പി അനൂജ് പലിവാള്‍, കാസർകോട്-വയനാട് എസ്.പിമാര്‍ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ബറ്റാലിയനുകളുടെ പരേഡില്‍ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.