കരിയാട് കെ. അബൂബക്കർ മാസ്റ്റർ ഡയാലിസിസ് സെന്റർ
പാനൂർ: മലിനീകരണം ആരോപിച്ച് കരിയാട് പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയർ കെ. അബൂബക്കര്‍ മാസ്റ്റര്‍ മെമ്മോറിയല്‍ തണല്‍ അഭയ ഡയാലിസിസ് സെന്റര്‍ പൂട്ടിക്കാന്‍ നീക്കം. നഗരസഭയുടെ നിർദേശാനുസരണം എഴുലക്ഷം രൂപ ചെലവിൽ അൾട്രാ ഫിൽട്ടറേഷൻ സംവിധാനം ഒരുക്കിയിട്ടും ചിലരുടെ ഒത്താശയോടെയാണ് നീക്കം നടക്കുന്നത്. കേന്ദ്രം നിലനിർത്താൻ കരിയാട് സേവ് ഡയാലിസിസ് സെന്റർ ഫോറം രൂപവത്കരിച്ച് നാട്ടുകാർ രംഗത്തെത്തി. ഇവിടെനിന്ന് 36 വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നുണ്ട്. 2020 ലാണ് കെ അബൂബക്കർ മാസ്റ്റർ സ്മാരക ഡയാലിസിസ് സെന്റർ ആരംഭിച്ചത്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നഗരസഭയുടെയും അനുമതിയോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. മലിനീകരണമുണ്ടാക്കുന്നുവെന്ന പരാതി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായി സെന്റർ ഭാരവാഹികൾ പറഞ്ഞു. സ്വകാര്യ ഡയാലിസിസ് സെന്റര്‍ ലോബികളുടെ ഒത്താശയോടെയാണെന്ന് ചിലർ ആരോപണമുന്നയിക്കുന്നതെന്നും ഇവർ പറഞ്ഞു. സി.എച്ച്. മൊയ്തു മാസ്റ്റർ ഓഡിറ്റോറിയത്തിൽ നടന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അഷ്റഫ് വെള്ളാംവള്ളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.പി. ഹാഷിം, മുൻ ചെയർമാൻ വി. നാസർ, കൗൺസിലർ ബഷീർ ആവോലം, ടി.എച്ച്. നാരായണൻ, വെങ്ങളത്തിൽ നാസർ, ടി.കെ. റാസിഖ്, റിജു ഗ്രാമ, ഒ.പി. ഹസീബ്, ടി.കെ. റഷീദ് എന്നിവർ സംസാരിച്ചു.
സേവ് ഫോറം ഭാരവാഹികൾ: ബഷീർ ആവോലം, എം.ടി.കെ. ബാബു, ടി.എച്ച്. നാരായണൻ, എം.സി. അൻവർ, ബാബു മാസ്റ്റർ, പി.കെ. അബൂബക്കർ, ജയചന്ദ്രൻ നാമത്ത് (രക്ഷാധികാരികൾ), കെ.കെ. ഭരതൻ (ചെയർ.), ബാബു വടവിൽ, ടി.കെ. ഹാരിസ്, ടി. റാസിഖ്, വി.കെ. മജീദ്, പുരുഷു എടാടത്തിൽ, പി.പി. ഫഹദ് (വൈസ്. ചെയർ.), അഷ്റഫ് വെള്ളാംവള്ളി (ജന. കൺ.), സി.കെ. ബാബു, പി.കെ. റിയാസ്, ഒ.പി. ഹസീബ്, സന്തോഷ് കരിയാട്, യു.കെ. ഫൈസൽ (കൺ.), റഷീദ് പൊറ്റേരി (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.