2015ലാണ് പാനൂർ നഗരസഭ രൂപംകൊണ്ടത്. പാനൂർ, പെരിങ്ങളം, കരിയാട് പഞ്ചായത്തുകൾ കൂട്ടിച്ചേർത്താണ് നഗരസഭ രൂപവത്കരിച്ചത്. 2015-20, 2020-25 കാലയളവുകളിൽ യു.ഡി.എഫാണ് ഭരിച്ചത്. മുസ് ലിം ലീഗ് നേതാവ് കെ.വി. സൂപ്പി മാസ്റ്ററുടെ മകളും വനിതാ ലീഗ് നേതാവുമായിരുന്ന കെ.വി. റംലയാണ് ചെയർപേഴ്സൻ. ആകെ 40 വാർഡുകളുള്ള നഗരസഭയിൽ മുസ് ലിം ലീഗ്-17, കോൺഗ്രസ്-ആറ്, സി.പി.എം-12, ആർ.ജെ.ഡി-രണ്ട്, ബി.ജെ.പി-മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. വാർഡുകൾ പുനർനിർണയിച്ചതിനെ തുടർന്ന് വാർഡുകളുടെ എണ്ണം 41 ആയി. യു.ഡി.എഫിന് സ്വാധീനമുള്ള നഗരസഭയാണിത്. നഗരസഭ പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ എൽ.ഡി.എഫ് മിക്ക വാർഡുകളിലും ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. അഞ്ചിലധികം വാർഡുകളിൽ ബി.ജെ.പിയും നിർണായക ശക്തിയാണ്.
എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടികൾ ചില വാർഡുകളിൽ മത്സരിക്കുന്നുണ്ട്. ഇത് ചില യു.ഡി.എഫ് വോട്ടുകളിൽ ചോർച്ച ഉണ്ടാക്കിയേക്കും. വാർഡുകളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട് മുന്നണികൾ തമ്മിലുള്ള തർക്കം ഹൈകോടതി വരെയെത്തി. വാർഡ് പുനർനിർണയത്തിൽ യു.ഡി.എഫ് ഇടപെടലുകളുകൾ ആരോപിച്ച് എൽ.ഡി.എഫ് നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതകാല നഗരസഭ ഉപരോധം നടത്തിയിരുന്നു. മുന്നണികൾ ഇത്തവണ പുതുമുഖങ്ങളെ കൂടുതലും പരീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.