പാനൂർ: പാനൂർ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന ഇടവഴിയിൽ മാലിന്യക്കൂമ്പാരവും മലിനജലവും. പൂക്കോം റോഡിൽനിന്ന് സ്റ്റാൻഡിലേക്ക് പോകുന്ന രണ്ട് കെട്ടിടങ്ങളുടെ ഇടവഴിയിലാണ് മാസങ്ങളായി മാലിന്യക്കൂമ്പാരം.

അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഒരു കെട്ടിടത്തിൽനിന്ന് മലിനജലവും ഒഴുകുന്നുണ്ട്. ഇത് കെട്ടിടത്തിലെ കക്കൂസിൽനിന്ന് ഒഴുകിവരുന്നതാണെന്ന് സംശയമുണ്ടെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു. ബസ് സ്റ്റാൻഡിലേക്കും ഈ മലിനജലം ഒഴുകുന്നുണ്ടെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുമെന്നും നഗരസഭ നടപടിയെടുക്കണമെന്നുമാണ് ആവശ്യം.

അതേസമയം, വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉടമക്ക് ഉടൻ നോട്ടീസ് നൽകുമെന്നും പാനൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ഹാഷിം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.