കണ്ണൂർ: മായം കലർത്തിയ മത്സ്യത്തിന്റെ വിൽപന തടയാൻ നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. 'ഓപ്പറേഷൻ മത്സ്യ'യുടെ ഭാഗമായി ജൂലൈയിൽ മാത്രം ജില്ലയിൽ 166 സ്ഥലങ്ങളിൽ പരിശോധന നടത്തി. രണ്ടിടങ്ങളിൽനിന്ന് പഴകിയ മത്സ്യം കണ്ടെത്തി.
മായം കലർന്ന മത്സ്യത്തിന്റെ വിൽപന തടയുകയാണ് 'ഓപ്പറേഷൻ മത്സ്യ'യുടെ ലക്ഷ്യം. ഇതിനായി മത്സ്യലേല കേന്ദ്രങ്ങൾ, ഹാർബറുകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ചില്ലറ വിൽപനശാലകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കണ്ണൂർ ടൗൺ, അഴീക്കോട്, കല്യാശ്ശേരി, പയ്യന്നൂർ, ഇരിക്കൂർ, തളിപ്പറമ്പ്, തലശ്ശേരി, ധർമടം, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ എന്നീ 11 സർക്കിൾ ഓഫിസുകളിലെ ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകിയത്. ഭക്ഷ്യ സുരക്ഷ ഓഫിസർ, ലാബ് ടെക്നീഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവർ ഉൾപ്പെടുന്നതാണ് പരിശോധ യൂനിറ്റ്. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചാണ് അമോണിയയുടെയും ഫോർമാലിന്റെയും സാന്നിധ്യം കണ്ടെത്തുന്നത്. ഭക്ഷ്യപദാർഥങ്ങളുടെ പരിശോധനക്ക് മൊബൈൽ ലാബ് സൗകര്യവും ജില്ലയിലുണ്ട്. കൂടുതൽ പരിശോധന ആവശ്യമായാൽ ജില്ലക്ക് പുറത്തെ ലാബുകളിലേക്ക് സാമ്പിൾ അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.