അവാർഡ്ദാനം

ഇരിട്ടി: തില്ലങ്കേരി ശ്രീനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അമ്മ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അമ്മ ഡേയോടനുബന്ധിച്ചുള്ള കേരള മദ്യനിരോധന സമിതി പ്രസിഡന്റ് ഈഴാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തില്ലങ്കേരിയിലെ ജൈവ കർഷകൻ എം.കെ. സുരേഷ് ബാബു, സ്ത്രീശാക്തീകരണ രംഗത്തെ കരുത്തുറ്റ വനിത പി.വി. രമണി, വിദ്യാഭ്യാസ പ്രവർത്തകൻ എ. മൊയ്ദീൻ മാസ്റ്റർ എന്നിവരെയാണ് അമ്മ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അമ്മ ഡേയോടനുബന്ധിച്ച് അവാർഡ് നൽകിയത്. ഏകത പരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് പി.വി. രാജഗോപാൽ അധ്യക്ഷത വഹിച്ചു. മൂർക്കോത്ത് കുഞ്ഞിരാമൻ, കെ. പത്മനാഭൻ, സി. ദിനേശൻ, അത്തിക്ക ദിവാകരൻ, പി.എം. ഗോപാലൻ നമ്പ്യാർ, വി.എം. പവിത്രൻ, കടയപ്രത്ത് ശ്രീധരൻ, പി.എം. പ്രേമലത, പി.എം. രാധാകൃഷ്ണൻ മാസ്റ്റർ, പി.വി. ശുശീല തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.