ശുചീകരിച്ചു

തളിപ്പറമ്പ്: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എൻ.എസ്.എസിന്റെയും തളിപ്പറമ്പ് നഗരസഭയുടെയും ആഭിമുഖ്യത്തിൽ ശുചീകരണം സംഘടിപ്പിച്ചു. ഭ്രാന്തൻ കുന്ന്-സർ സയ്യിദ് കോളജ് റോഡരികിലെ തോടാണ് ശുചീകരിച്ചത്. പ്ലാസ്റ്റിക് മാലിന്യവും ജൈവ മാലിന്യവും റോഡരികിലെ തോട്ടിൽ നിറഞ്ഞപ്പോൾ വാർഡ് കൗൺസിലർ എൻ.എസ്.എസ് വളന്റിയർമാരുടെ സഹായമഭ്യർഥിക്കുകയായിരുന്നു. രാവിലെ 9.30ഓടെ തുടങ്ങിയ ശുചീകരണ പ്രവൃത്തി ഉച്ചയോടെ സമാപിച്ചു. തോട്ടിൽ വീണ്ടും മാലിന്യം തള്ളുന്നത് തടയുന്നതിന് നഗരസഭയുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എം.വി. സജീവ് ആവശ്യപ്പെട്ടു. എൻ.എസ്.എസ് വളന്റിയർമാരുൾപ്പെടെ 100 വിദ്യാർഥികൾ പങ്കാളികളായി. ഇർഷാദ് തളിപ്പറമ്പ്, റഫീഖ്, വാർഡ് മെംബർ റഹ്മത്ത് ബീഗം, വിദ്യാർഥികളായ ഷാമിൽ, ടി.പി. ഇർഷാദ്, കെ.എം. ഷാക്കിറ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.