എടക്കാട്: കണ്ണൂർ നഗരത്തിലും തോട്ടടയിലും ചാല പന്ത്രണ്ട് കണ്ടി മേഖലകളിലും എം.ഡി.എം.എ എത്തിക്കുന്ന മുഖ്യപ്രതിയെ എടക്കാട് പൊലീസ് വലയിലാക്കി.
തോട്ടട, ചാല പന്ത്രണ്ട് കണ്ടി പരിസരത്ത് മയക്കുമരുന്ന് വിൽപനക്കാരന് ബാംഗ്ലൂരിൽനിന്ന് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ എം.പി. സ്വരൂപാണ് (38) അറസ്റ്റിലായത്. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2025 ആഗസ്റ്റിൽ ആറ്റടപ്പയിൽ വെച്ച് 141 ഗ്രാം എം.ഡി എം.എയും 22 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയ കേസിലാണ് സ്വരൂപ് അറസ്റ്റിലായത്. എടക്കാട് പൊലീസ് സംഘം തലശ്ശേരിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് എടക്കാട് പ്രിൻസിപ്പൽ എസ്.ഐ എൻ. ദിജേഷ്, നിപിൻ വെണ്ടുട്ടായി, സുജിൻ അണ്ടല്ലൂര്, നിധിൻ കീഴത്തൂർ, അഖിൽ കുമാർ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി കേസുകലെ പ്രതിയാണ്.
ആറ്റടപ്പ നൂഞ്ഞിങ്കാവിന് സമീപം വിഷ്ണുവിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. മറ്റൊരു പ്രതിയായ സായൂജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ ഇപ്പോഴും റിമാൻഡിലാണ് സമൂഹ മാധ്യമങ്ങളിലും ഉത്സവം മറ്റ് ആഘോഷ പരിപാടികളിലുമാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.