അനുമോദിച്ചു

ഇരിട്ടി: മികച്ച സബ് കലക്ടറായി തിരഞ്ഞെടുക്കപ്പെട്ട അനുകുമാരിയെ . ഇരിട്ടി താലൂക്ക് ഓഫിസിൽ റവന്യൂ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് എ.ഡി.എം കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച വില്ലേജ് ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട കോളാരി വില്ലേജ് ഓഫിസർ ഷൈജു ഭാസ്കർ, തലശ്ശേരി സബ്ഡിവിഷനിൽ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ പായം വില്ലേജ് ഓഫിസർ പി.എം. ഷാജി, മികച്ച സെക്ടറൽ ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട ജോമോൻ മാത്യു എന്നിവർക്കാണ് ഇരിട്ടി താലൂക്കിന്റെ സ്നേഹാദരം നൽകിയത്. ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. എ.ആർ തഹസിൽദാർ എൻ. ലേഖ, ഷൈജു ഭാസ്കർ, പി.എം. ഷാജി, കെ.പി. രഞ്ജിത്ത്, പി.എ. ലെനീഷ്, കെ.പി. അനുരാഗ്, എം. അനീഷ്, സുധീപൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.