പ്രവർത്തകസംഗമം

തളിപ്പറമ്പ്: മതനിരപേക്ഷതക്ക് കരുത്തുപകരുന്ന വാക്കുകളും വരകളും സംവാദങ്ങളും സജീവമാക്കണമെന്ന് പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്. വർത്തമാനകാല സമൂഹത്തിൽ സാംസ്കാരിക പ്രവർത്തകർക്ക് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ് മതനിരപേക്ഷതയെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ്‌ താലൂക്ക്‌ ലൈബ്രറി കൗൺസിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.വി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകൻ കെ. പത്മനാഭൻ, മികച്ച ലൈബ്രേറിയൻ എം.വി. ഗോപാലൻ എന്നിവരെ ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ആദരിച്ചു. താലൂക്ക്‌തല വായനമത്സര സർഗോത്സവ മത്സരവിജയികൾക്ക്‌ എം.കെ. രമേഷ് കുമാർ സമ്മാനം നൽകി. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. വിജയൻ പദ്ധതി വിശദീകരിച്ചു. പി. ജനാർദനൻ, ഇ.കെ. അജിത് കുമാർ, കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.