നി​ഹാ​ൽ, ഫ​ത്താ​ഹ്

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

ത​ളി​പ്പ​റ​മ്പ്: 66.224 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യി. ചെ​റു​ക്ക​ള സ്വ​ദേ​ശി എം.​പി. നി​ഹാ​ൽ, ഞാ​റ്റു വ​യ​ൽ സ്വ​ദേ​ശി സി. ​അ​ബ്ദു​ൽ ഫ​ത്താ​ഹ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

എം.​ഡി.​എം.​എ വി​ത​ര​ണ ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്ന് എ​ക്‌​സൈ​സ് പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജെ. ​ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്ങി​നി​ട​യി​ലാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള യു​വാ​ക്ക​ളെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്.

ത​ളി​പ്പ​റ​മ്പ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Massive drug bust in Taliparamba; Two youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.