മോട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാൻ ശ്രമം ലോറി ഡ്രൈവർ അറസ്​റ്റിൽ

ക​ണ്ണൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച ലോ​റി ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ. ക​ണ്ണൂ​ർ ആ​ർ.​ടി.​ഒ എ​ൻ​ഫോ​ഴ്സ്മെൻറ്​ വി​ഭാ​ഗം എം.​വി.​ഐ ഇ. ​ജ​യ​റാ​മി​നെ​യാ​ണ് കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ വാ​രം സ്വ​ദേ​ശി വി.​കെ. ജി​തി​നെ മ​ട്ട​ന്നൂ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റു​ചെ​യ്​​തു.

നി​കു​തി അ​ട​ക്കാ​തെ​യും അ​മി​ത​ഭാ​രം ക​യ​റ്റി​യും സ​ർ​വി​​സ് ന​ട​ത്തി​യ ടി​പ്പ​ർ സ്​​േ​റ്റ​ഷ​നി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ൽ ഇ​ൻ​സ്​​പെ​ക്​​ട​റെ ജി​തി​ൻ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്​​തു​വെ​ന്നാ​ണ്​ കേ​സ്.

തു​ട​ർ​ന്ന്​ ഇ​യാ​ൾ പൊ​തു​നി​ര​ത്തി​ൽ വാ​ഹ​ന​മു​പേ​ക്ഷി​ച്ച് ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്​​ത​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. പ്ര​തി​യെ ശ​നി​യാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags:    
News Summary - Lorry driver arrested for attempting to assault a motor vehicle department official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.