റസീം
Posted On
date_range Updated On
date_range കാപ്പ ചുമത്തി ജയിലിലടച്ചു
കണ്ണൂർ: ലഹരിമരുന്ന് കേസുകളിലും കവർച്ച കേസിലും പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊറ്റാളി അത്താഴക്കുന്ന് സ്വദേശി കെ. റസീമിനെയാണ് (23) അറസ്റ്റ് ചെയ്തത്.
സിറ്റി ജില്ല പൊലീസ് കമീഷണർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലും കണ്ണൂര്‍ എക്സൈസ് ഓഫിസിലുമായി നാല് കേസുകൾ നിലവിലുണ്ട്. ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.