കണ്ണൂർ യൂനിവേഴ്സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപനം എഴുത്തുകാരി കെ.ആർ. മീര ഉദ്ഘാടനം നിർവഹിക്കുന്നു
കണ്ണൂർ: സാഹിത്യ ചർച്ചകളുമായി കണ്ണൂർ സർവകലാശാല യൂനിയൻ സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന് സമാപനം.
മൂന്ന് ദിവസമായി താവക്കര കാമ്പസിൽ നാല് വേദികളിൽ 80ലധികം സെഷനുകളിലായി ഇരുന്നൂറിലേറെ സാഹിത്യകാരന്മാരാണ് പങ്കെടുത്തത്. കെ.ആർ. മീര, ബെന്യാമിൻ, ജി. ഇന്ദുഗോപൻ, എസ്. ഹരീഷ്, നിമ്ന വിജയ്, ടി.ഡി. രാമകൃഷ്ണൻ, ഇ. സന്തോഷ് കുമാർ, സുനിൽ പി. ഇളയിടം, ടി. പത്മനാഭൻ, സി.വി. ബാലകൃഷ്ണൻ തുടങ്ങിയ എഴുത്തുകാർ പങ്കെടുത്തു.
സാഹിത്യ, കഥ, കവിത, ചിത്രരചന മത്സരങ്ങളും കലാപരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമാപന സമ്മേളനവും സെഷനും എഴുത്തുകാരി കെ.ആർ. മീര ഉദ്ഘാടനം ചെയ്തു. സർവകാശാല യൂനിയൻ ചെയർപേഴ്സൻ കെ. ആര്യ അധ്യക്ഷത വഹിച്ചു.
ഡി.എസ്.എസ് ഡോ. നഫീസ ബേബി, ഡോ. കെ. പ്രിയ, ഡോ. പ്രിയ വർഗീസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.എൻ. പ്രവിഷ സ്വാഗതവും സംഘാടക സമിതി ഭാരവാഹി ടി.പി. അഖില നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.