Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
ഇരിട്ടി: എം.ഡി.എം.എയുമായി കൂട്ടുപുഴയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൂട്ടുപുഴയിൽ പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് ഏഴു ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായത്.
പാവന്നൂർകടവ് സ്വദേശി പുതിയപുരയിൽ മുഹമ്മദ് കുഞ്ഞി (28), കമ്പിൽ സ്വദേശികളായ എ.ടി ഹൗസിൽ ശാമിൽ (23), കെ.വി ഹൗസിൽ ഹാനി അക്താഷ് (28) എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ബിനോയും റൂറൽ എസ്.പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ആവശ്യക്കാർക്ക് നൽകാനായി കൊണ്ടുപോകുമ്പോഴായിരുന്നു ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.