ജിഷ്ണു
Posted On
date_range Updated On
date_range യുവാവ് തീകൊളുത്തി മരിച്ചനിലയിൽ
ഇരിട്ടി: യുവാവ് തീകൊളുത്തി മരിച്ചു. വിളമന ഉദയഗിരിയിലെ പുളിങ്കുന്നേൽ ഹൗസിൽ പി.എസ്. ജിഷ്ണു (27) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. വീടിനടുത്തുള്ള റബർതോട്ടത്തിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്യുകയായിരുന്നു. വള്ളിത്തോട് ഇലക്ട്രിക്കൽ റിപ്പയർ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിഷ്ണു. പുളിങ്കുന്നേൽ ശശിധരെൻറയും ഓമനയുടെയും മകനാണ്. സഹോദരൻ: വിഷ്ണു (ഫോട്ടോഗ്രാഫർ). കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.