Posted On
date_range Updated On
date_range കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്ക്
ഇരിട്ടി: കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. ഇരിട്ടി പഴയപാലം സ്വദേശി ഫൈസലിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ പേരാവൂർ -ഇരിട്ടി റൂട്ടിൽ പയഞ്ചേരി എസ്.ബി.ഐക്ക് സമീപത്തുവെച്ച് കാർ റോഡരികിൽ നിർത്തിയ മറ്റൊരു കാറിലിടിച്ച് നിയന്ത്രണം വിട്ട് റോഡിന് കുറുകെ തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ ആളുകൾ കാർ ഡ്രൈവർ ഫൈസലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
അപകടത്തെത്തുടർന്ന് ഇരിട്ടി -പേരാവൂർ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. വാഹനം മാറ്റിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഈ മേഖലയിൽ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പല അപകടങ്ങൾക്കും ഇടയാകാറുണ്ട്. റോഡരികിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.