Posted On
date_range Updated On
date_range മുഴക്കുന്നിൽ കാറ്റിൽ വ്യാപക നാശം; ഇടി മിന്നലിൽ വീട്ടമ്മക്ക് പരിക്ക്
ഇരിട്ടി: കാറ്റിലും മഴയിലും മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് കൊരഞ്ഞി മേഖലയിൽ വ്യാപക നാശം. കൊരഞ്ഞിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മക്ക് പരിക്കേറ്റു. നിർമാണത്തിലിരിക്കുന്ന വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് തകർന്നു. കൊരഞ്ഞിയിലെ ഷൈമ നിവാസിൽ റീനക്കാണ് മിന്നലിൽ പരിക്കേറ്റത്. തലനാരിഴക്കാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. പരിക്കേറ്റ റീന ആശുപത്രിയിൽ ചികിത്സ തേടി. കൊരഞ്ഞിയിലെ ചിരട്ടോലിക്കൽ സി.ആർ. വിപിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് പൂർണമായും തകർന്നു. സമീപത്തെ അഖിൽ നിവാസിൽ വിജയന്റെ വീടിന്റെ വയറിങ് കത്തിനശിച്ചു. സംഭവ സ്ഥലം മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.വി. വിനോദ്, സി.പി.എം കാക്കയങ്ങാട് ലോക്കൽ സെക്രട്ടറി എ. ഷിബു, എം.സി.ഡി.പട്ടാന്നൂർ, കെ.ജെ. സാജൻ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.