മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​യ​ങ്ങാ​ട് നെ​ല്ല്യാ​ട് റോ​ഡ​രി​കി​ൽ ക​ലു​ങ്കി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ നാ​ട​ൻ ബോം​ബ്

മുഴക്കുന്നിൽ റോഡരികിലെ കലുങ്കിനുള്ളിൽ നാടൻ ബോംബുകൾ

ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​യ​ങ്ങാ​ട് നെ​ല്യാ​ട് റോ​ഡ​രി​കി​ൽ ക​ലു​ങ്കി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നാ​ല് നാ​ട​ൻ ബോം​ബു​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ത്തി. ര​ഹ​സ്യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ലാ​സ്​​റ്റി​ക് ബ​ക്ക​റ്റി​ലും ബാ​ഗി​ലു​മാ​യി ഒ​ളി​പ്പി​ച്ച ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഉ​ഗ്ര​ശേ​ഷി​യു​ള്ള നാ​ട​ൻ ബോം​ബു​ക​ൾ അ​ടു​ത്ത​കാ​ല​ത്ത് നി​ർ​മി​ച്ച​വ​യാ​ണ്.

ക​ണ്ടെ​ത്തി​യ ബോം​ബു​ക​ൾ ബോം​ബ് സ്‌​ക്വാ​ഡി​ന് കൈ​മാ​റി നി​ർ​വീ​ര്യ​മാ​ക്കി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​ദേ​ശ​ത്തെ​ത്തി ക്ര​മ​സ​മാ​ധ​ന നി​ല വി​ല​യി​രു​ത്തി. സ​മീ​പ​ത്തെ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ൽ നി​ന്നും പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ചി​ല വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ ബോം​ബ​ല്ലെ​ന്ന് തെ​ളി​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.