ജോൺ ക്രിസ്റ്റഫർ
Posted On
date_range Updated On
date_range വിസ തട്ടിപ്പ് കേസിൽ പ്രതി അറസ്റ്റിൽ
ഇരിട്ടി: വിസ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പായം വട്ട്യറ സ്വദേശി ജോൺ ക്രിസ്റ്റഫറിനെ (45) പൊലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി ഇൻസ്പെക്ടർ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. അങ്ങാടിക്കടവിൽ ട്രാവൽ ഏജൻസി നടത്തിവരുന്ന വാണിയപ്പാറ സ്വദേശിനി നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് 55 ലക്ഷം രൂപയാണ് ഇവരിൽനിന്ന് പ്രതി കബളിപ്പിച്ചത്. എസ്.ഐ മുഹമ്മദ് നജ്മി, എ.എസ്.ഐ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുകേഷ് ഊരത്തൂർ, ഡിവൈ.എസ്.പി സ്പെഷൽ സ്ക്വാഡ് അംഗം എ.എം. ഷിജോയി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.