ഉളിക്കലിൽ റോഡ് പുനർനിർമാണത്തിനിടെ കണ്ടെത്തിയ ഗുഹ പുരാവസ്തു വിഭാഗം പരിശോധിക്കുന്നു
Posted On
date_range Updated On
date_range ഗുഹ കണ്ടെത്തിയ സ്ഥലം പുരാവസ്തു വിഭാഗം പരിശോധിച്ചു
ഇരിട്ടി: ഉളിക്കൽ കേയാപറമ്പിൽ റോഡ് പുനർനിർമാണത്തിനിടെ ഗുഹ കണ്ടെത്തിയ സ്ഥലം പുരാവസ്തു വിഭാഗം പരിശോധിച്ചു. മലബാർ മേഖലയുടെ ചുമതലയുള്ള കെ. കൃഷ്ണരാജിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
ഗുഹ മനുഷ്യനിർമിതമല്ലെന്നും വിശദ പരിശോധന നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് ഷേർളി അലക്സാണ്ടർ, പൊതുമരാമത്ത് ഓവർസിയർ ആർ. സുനിൽകുമാർ എന്നിവരും പരിശോധന സമയത്ത് സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.