Posted On
date_range Updated On
date_range റെക്കോർഡ് ബുക്കിൽ ആറളം സ്വദേശിനി
ഇരിട്ടി: മഹാത്മാഗാന്ധിയുടെ ആത്മകഥയിലെ വരികളാൽ തീർത്ത മഹാത്മജിയുടെ ചിത്രം ഇന്ത്യൻ ഭൂപടത്തിൽ ആലേഖനം ചെയ്ത് ആറളം പറമ്പത്തെക്കണ്ടിയിലെ ഉമ്മു കുൽസുവിെൻറ മകളായ എ.കെ. റിഷാന ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി.
ടൈപോഗ്രഫി വിഭാഗത്തിലാണ് അവാർഡ്. ബോട്ടിൽ ആർട്ട്, കാലിഗ്രഫി എന്നിവയിൽ മുേമ്പ റിഷാന കഴിവ് തെളിയിച്ചിരുന്നു. ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും എം.എസ്.എഫ് -ഹരിത ആറളം യൂനിറ്റ് പ്രസിഡൻറുമായിരുന്ന റിഷാന ഇപ്പോൾ തളിപ്പറമ്പ് സർസയ്യിദ് കോളജിൽ ഫിസിക്സിൽ ബിരുദപഠന വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.