മനാഫ്
Posted On
date_range Updated On
date_range ജയിലിൽ നിന്നിറങ്ങിയ പ്രതി പോക്സോ കേസിൽ റിമാൻഡിൽ
ഇരിട്ടി: ബലാത്സംഗക്കേസിൽ ജയിലിൽനിന്നിറങ്ങിയ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ. കിളിയന്തറ സ്വദേശി തേങ്ങാട്ടുപറമ്പിൽ മനാഫിനെയാണ് (24) ഇരിട്ടി എസ്.ഐ എം.പി. ഷാജി അറസ്റ്റ് ചെയ്തത്.
സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2020ൽ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിഞ്ഞ ഇയാൾ പുറത്തിറങ്ങിയശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശല്യംചെയ്തതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പ്രകാരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.