രാജൻ
Posted On
date_range Updated On
date_range ജാമ്യത്തിലിറങ്ങി മുങ്ങിയ പോക്സോ കേസ് പ്രതി പിടിയിൽ
ഇരിട്ടി: 2013ൽ പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതിയെ കർണാടകയിൽനിന്ന് ഇരിട്ടി പൊലീസ് പിടികൂടി. പുന്നാട് സ്വദേശി രാജ (63) നെയാണ് ഇരിട്ടി എസ്.എച്ച്.ഒ പി.കെ. ജിജീഷും സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, ഷംസുദ്ദീൻ എന്നിവർ ചേർന്ന് പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. നിലവിൽ ഈ കേസിലെ മറ്റു പ്രതികൾ ശിക്ഷ അനുഭവിച്ചു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.