പയ്യന്നൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് പയ്യന്നൂരിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾക്ക് പിഴയിട്ടു. ഫോർ കെ.ഡി സ്റ്റോർ, മിഡ് വേ പാർക്കിങ് ഏരിയ, സീസൺ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന കടമുറികൾ തുടങ്ങിയവക്ക് 5,000 രൂപ വീതവും ഭാഗ്യശ്രീ ഗോൾഡ് ആൻഡ് സിൽവർ വർക്സ്, പിക്കാസോ ജന്റ്സ് വെയർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് 2500 രൂപ വീതവും പിഴ ചുമത്തി. മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും അലക്ഷ്യമായി കൈകാര്യം ചെയ്തതിനുമാണ് ഫോർ കെ.ഡി സ്റ്റോറിന് 5000 രൂപ പിഴ ചുമത്തിയത്.
മിഡ് വേ പേ പാർക്കിങ് ഏരിയയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും പല ഇടങ്ങളിൽ ഇട്ട് കത്തിച്ചതിനും കൂട്ടിയിട്ടതിനും പരിസരമലിനീകരണം നടത്തിയതിനുമാണ് പാർക്കിങ് ഏരിയയുടെ ചുമതലയുള്ളയാൾക്ക് 5,000 രൂപ പിഴ ചുമത്തിയത്. സീസൺ കോംപ്ലക്സിൽ കെട്ടിട മുറികളുടെ പുറത്ത് വലിയ തോതിൽ മാലിന്യങ്ങൾ കാലങ്ങളായി കൂട്ടിയിട്ടതിന് 5,000 രൂപയും പിഴ ചുമത്തി. പിക്കാസോ ജെന്റ്സ് വെയർ, ഭാഗ്യശ്രീ ഗോൾഡ് ആൻഡ് സിൽവർ വർക്സ് എന്നീ സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മിഡ് വേ പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി തള്ളിയതിനാണ് 2500 രൂപ വീതം പിഴയിട്ടത്. പരിശോധനക്ക് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ശ്യാംകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.