ചെറുപുഴ ടാക്സി സ്റ്റാൻഡിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വെള്ളിമൂങ്ങ
ചെറുപുഴ: പരിക്കേറ്റ നിലയിൽ റോഡിൽ കണ്ടെത്തിയ വെള്ളിമൂങ്ങക്ക് ടാക്സി ഡ്രൈവർമാരും പെട്രോൾ പമ്പ് ജീവനക്കാരും രക്ഷകരായി. കഴിഞ്ഞ ദിവസം രാത്രിയിലാണു ചെറുപുഴ ബസ് സ്റ്റാൻഡ് പരിസരത്തുള്ള ടാക്സി സ്റ്റാൻഡിന് സമീപം റോഡിൽ വെള്ളിമൂങ്ങയെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.
ടാക്സി ഡ്രൈവർമാർ ഇതിനെ റോഡിൽ നിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതറിഞ്ഞ് ചെറുപുഴ മുത്തപ്പൻ പെട്രോൾ പമ്പിലെ ജീവനക്കാരൻ ബിനു ജോർജും സുഹൃത്തും ചേർന്നു വെള്ളിമൂങ്ങയെ പമ്പിലേക്ക് കൊണ്ടുവന്ന് പ്രാഥമിക ചികിത്സ നൽകിയതിനുശേഷം വനംവകുപ്പ് അധികൃതരെ അറിയിച്ചു.
ഇവർ വെള്ളിമൂങ്ങയെ ഏറ്റുവാങ്ങി. വെള്ളിമൂങ്ങയെ വാഹനം ഇടിച്ചതാണെന്നു സംശയിക്കുന്നു. വിദഗ്ധ ചികിത്സ നൽകിയ ശേഷം ഇതിനെ അതിന്റെ ആവാസ വ്യവസ്ഥയിൽ വിട്ടയക്കുമെന്നു വനം വകുപ്പ് അധികൃതർ പറഞ്ഞു. അപൂർവ ഇനത്തിൽപ്പെട്ട വെള്ളിമൂങ്ങയെ തെരുവ് നായ്ക്കളിൽനിന്ന് രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ടാക്സി ഡ്രൈവർമാരും പമ്പ് ജീവനക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.