കേളകം: മനുഷ്യ-വന്യജീവി സംഘർഷം ഹെൽപ് ഡെസ്കിൽ ലഭിച്ച പരാതികളിൽ വനം വകുപ്പ് നടപടി ആരംഭിച്ചു. വാനര ശല്യം കൂടുതലുള്ള കൊട്ടിയൂർ പഞ്ചായത്തിലെ നീണ്ടുനോക്കി, ചപ്പമല ഭാഗത്ത് കൊട്ടിയൂർ വെസ്റ്റ് സെക്ഷന്റെയും കണ്ണൂർ റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും നേതൃത്വത്തിൽ വാനരന്മാരെ വനത്തിലേക്ക് തുരത്തി.
കണ്ണൂർ ഡിവിഷൻ പരിധിയിലെ വിവിധ പഞ്ചായത്തിലെ ഹെൽപ് ഡെസ്കുകളിൽ ലഭിച്ച പരാതികളിൽ പരിഹാര നടപടികൾ സ്വീകരിച്ച് തുടങ്ങിയതായി അധികൃതർ അറിയിച്ചു. കുരങ്ങ് ഷെഡ്യൂൾ ഒന്ന് വിഭാഗത്തിൽപ്പെട്ട ജീവിയാണെന്നും അവയെ പിടികൂടി എൻക്ലോഷർ ചെയ്യാനും വന്ധ്യംകരിക്കാനുമുള്ള നടപടികൾ സംസ്ഥാനതലത്തിൽ പുരോഗമിക്കുകയാണെന്നും വനം വകുപ്പ് അറിയിച്ചു. കാട്ടുപന്നികളുടെ ശല്യം തടയുന്നതിനുള്ള അധികാരം ഹോണററി വൈൽഡ്ലൈഫ് വാർഡനായ പഞ്ചായത്ത് പ്രസിഡന്റിനാണെന്നും വനപാലകർ പരാതിക്കാരെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.