Posted On
date_range Updated On
date_range അയൽവാസിയുടെ കുത്തേറ്റു വീട്ടമ്മക്ക് ഗുരുതര പരുക്ക്
കണ്ണൂർ: നഗരത്തിലെ പൊടിക്കുണ്ടിനടുത്തെ രാമതെരുവിൽ അയൽവാസിയായ യുവാവ് വീട്ടമ്മയെ കുത്തിപ്പരിക്കേൽപിച്ചു. രാമതെരുവിലെ അനിത പുരുഷോത്തമനാണ് (53) കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അനിത കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതി അയൽവാസിയായ സി. റിജേഷിനെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് െചയ്തു. തിങ്കളാഴ്ച വൈകീട്ട് റോഡരികിൽ നിൽക്കുന്നതിനിടെയാണ് പ്രതി അനിതയുടെ കഴുത്തിന് കുത്തിയത്. റിജേഷും അനിത പുരുഷോത്തമന്റെ കുടുംബവും നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തില്‍ കലാശിച്ചത്. കഴുത്തിന് ആഴത്തില്‍ കുത്തേറ്റ വീട്ടമ്മയുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.