കൃഷിജാലകം സ്റ്റാളിൽ തണ്ണിമത്തൻ മുതൽ നെല്ലുകുത്ത് യന്ത്രംവരെ

കണ്ണൂർ: രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' എക്‌സിബിഷനിലെ കൃഷിവകുപ്പിന്റെ കൃഷിജാലകം സ്റ്റാളിൽ തിരക്കേറുന്നു. നാടൻ തണ്ണിമത്തൻ അടക്കമുള്ള ജൈവകൃഷി ഉൽപന്നങ്ങൾ മുതൽ നെല്ല് കുത്തിയെടുക്കുന്ന യന്ത്രം വരെ ഒരുക്കിയിട്ടുണ്ട്. പച്ചമുളക്, മത്തൻ, മുള്ളങ്കി, പടവലം തുടങ്ങിയവക്കുള്ള സൂക്ഷ്മമൂലകവും ലഭ്യമാണ്.

കർഷകർക്ക് പ്രചോദനമേകാനും ഉൽപന്നങ്ങളെ വിപണിയിലെത്തിക്കാനുമാണ് സേവനകേന്ദ്രം ജനങ്ങൾക്കായി തുറന്നത്. കല്യാശ്ശേരി ബ്ലോക്കിലെ കർഷകരുടെ ഉൽപന്നങ്ങളാണ് വിപണിയിലുള്ളത്.

നെല്ല് കുത്തി അരിയാക്കുന്ന മിനി റൈസ് മിൽ, കൊപ്ര ആട്ടി വെളിച്ചെണ്ണ നിർമിക്കുന്ന ഓയിൽ എക്സ്ട്രാക്റ്റ് എന്നിവയെ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി സ്റ്റാളിൽ പരിചയപ്പെടാം.

കാർഷിക ഉൽപന്നങ്ങളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഭൗമസൂചിക പദവി ലഭിച്ച കൈപ്പാട് അരിയുടെ പായസം ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ കൃഷിവകുപ്പിന്റെ സ്റ്റാളിൽ ശ്രദ്ധേയമാണ്.

Tags:    
News Summary - From the watermelon to the threshing machine in the farm window stall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.