1. ഇണ്ടേരി അമ്പലത്തിന്‍റെ ഭാഗത്തെ പണിതീർന്ന റോഡ്​, 2. എടക്കാട് അടിപ്പാതയുടെ ഭാഗം, 3. മഴയത്ത് നടുറോഡിൽ ബസ് കാത്തുനിൽക്കുന്നവർ

എടക്കാട്​ സർവിസ് റോഡുവഴി ബസ് ഓടാത്തതിൽ ദുരിതം

എ​ട​ക്കാ​ട്: ക​ണ്ണൂ​രി​ൽ​നി​ന്ന്​ ത​ല​ശ്ശേ​രി​യി​ലേ​ക്ക് കി​ഴ​ക്കു​ഭാ​ഗം സ​ർ​വി​സ് റോ​ഡ് വ​ഴി ഓ​ർ​ഡി​ന​റി ബ​സു​ക​ൾ ഓ​ടാ​ത്ത​തി​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ൽ 30നാ​ണ് ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ബ​സു​ക​ൾ ഇ​തു​വ​ഴി പോ​കു​ന്നി​ല്ല. ക​ന​ത്ത മ​ഴ​യി​ൽ ചളി​ക്കെ​ട്ടി​ലൂ​ടെ വ​ള​രെ ദൂ​രം ന​ട​ന്ന് പു​തി​യ ദേ​ശീ​യ​പാ​ത​യു​ടെ മു​ക​ളി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പോ​ലും ഇ​ല്ലാ​ത്തി​ട​ത്ത് മ​ഴ​യ​ത്ത് ന​ന​ഞ്ഞും ചൂ​ടി​ൽ വെ​യി​ലു​കൊ​ണ്ടും ബ​സ് കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ദി​നേ​ന യാ​ത്ര​ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ ഏ​റെ ദു​രി​തം പേ​റു​ക​യാ​ണ്. ര​ണ്ടാ​ഴ്ച കൊ​ണ്ട് പ​ണി തീ​ർ​ത്ത് റോ​ഡ് തു​റ​ന്ന​ുകൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് നി​ർ​മാ​ണ ക​മ്പ​നി റോ​ഡ​ട​ച്ച​ത്.

മ​റ്റു ​വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി പോ​കു​മ്പോ​ഴും ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന ഓ​ർ​ഡി​ന​റി ബ​സു​ക​ൾ ഇ​തു​വ​ഴി പോ​കാ​തെ ജ​ന​ങ്ങ​ളെ ദു​രി​ത​ക്ക​യ​ത്തി​ലാ​ക്കി​യ​തി​ൽ നാ​ട്ടു​കാ​ർ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണ്. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത​റി​ഞ്ഞി​ട്ടും ആ​രും പ്ര​തി​ക​രി​ക്കാ​നോ പ്ര​തി​ഷേ​ധി​ക്കാ​നോ മു​ന്നോ​ട്ട് വ​രു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഇ​ണ്ടേ​രി അ​മ്പ​ല​ത്തി​ന് മു​ന്നി​ലെ 30 മീ​റ്റ​ർ നീ​ള​ത്തി​ലെ ഓ​വു​ചാ​ലി​ന്‍റെ​യും എ​ട​ക്കാ​ട് ബ​സാ​റി​ലെ അ​ടി​പ്പാ​ത​ക്ക് സ​മീ​പ​ത്തെ ഭി​ത്തി​യു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് റോ​ഡ​് അട​ച്ച​ത്.

നി​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം തീ​ർ​ത്ത ഭാ​ഗ​ത്ത് മ​റ്റു​വാ​ഹ​ന​ങ്ങ​ൾ സ​ർ​വി​സ് റോ​ഡ് വ​ഴി പോ​കു​മ്പോ​ഴും ബ​സു​ക​ൾ ഇ​തു​വ​ഴി പോ​കു​ന്നി​ല്ല. ബ​സ് സ​ർ​വി​സ് പ​ഴ​യ പോ​ലെ പു​ന​രാ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഇ​വി​ടെ ബ​സി​റ​ങ്ങു​ന്ന​വ​രും ബ​സ് ക​യ​റാ​ൻ പോ​കു​ന്ന​വ​രും ഓ​ട്ടോ​റി​ക്ഷ​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​ത് സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​ക്കു​ന്ന​ത്.

Tags:    
News Summary - Edakkad service road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.