കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള വിവിധ നിർദേശങ്ങളുമായി ജില്ല കലക്ടര്‍ ടി.വി. സുഭാഷിെൻറ കത്ത്. ജില്ലയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേയ് രണ്ടിനുള്ള ആഹ്ലാദ പ്രകടനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
കൂടാതെ അന്നേ ദിവസം പാലിക്കേണ്ട മറ്റ് നിബന്ധനകളും കത്തിലൂടെ പങ്കുവെച്ചു. വിജയമാഘോഷിക്കുന്നതിനായി വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞുള്ള റോഡ് ഷോകള്‍ ഒഴിവാക്കുക, ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരേ ബൈക്കില്‍ യാത്ര ചെയ്തുള്ള ബൈക്ക് റാലികള്‍ നിരുത്സാഹപ്പെടുത്തുക, അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേര്‍ന്നുള്ള പ്രകടനങ്ങള്‍ ഒഴിവാക്കുക, എതിര് വിഭാഗത്തിലുള്ളവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍ എന്നിവക്കു മുന്നില്‍ പ്രകോപനപരമായി കൂട്ടം ചേര്‍ന്നുള്ള മുദ്രാവാക്യം വിളി ഒഴിവാക്കുക, വായുമലിനീകരണം ഉണ്ടാക്കുന്ന പടക്കം മുതലായവ ഒഴിവാക്കുക, എല്ലാ പ്രവര്‍ത്തകരും ഏറ്റവും ചെറിയ ഗ്രൂപ്പുകളായി, മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഇടക്കിടക്ക് കൈ കഴുകി/സാനിറ്റൈസര്‍ ഉപയോഗിച്ചും വളരെ കുറഞ്ഞ സമയം മാത്രം പ്രകടനം നടത്തുക എന്നീ നിർദേശങ്ങളാണ് കത്തിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്.
എല്ലാവരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണമെന്ന അഭ്യര്‍ഥനയും വിവിധ രാഷ്ട്രീയ പാർട്ടി ജില്ല നേതാക്കൾക്കുള്ള കലക്ടറുടെ കത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.