Posted On
date_range Updated On
date_range ചാലാട് വീട് കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണം കവര്‍ന്നു
ചാലാട്: പകൽ സമയത്ത് ചാലാട് വീട് കുത്തിത്തുറന്ന് 22 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ചാലാട് ജെ.എൻ.ജി റോഡിലെ ജന്നത്തിലെ ഷാദാന്റെ വീട് കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. ശനിയാഴ്ച ഉച്ചക്ക് വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടുകാർ വൈകീട്ട് പുറത്തുപോയി വന്നപ്പോഴാണ് പിൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്.
തുടർന്ന് വീട് പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ മോഷണം പോയതായി മനസ്സിലായി. കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സമീപത്തെ സി.സി.ടി.വി പരിശോധിച്ചുവരുകയാണ്. ഞായറാഴ്ച ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.