പയ്യാമ്പലം തീരത്ത് മത്തി മത്സ്യം കൂട്ടമായടിഞ്ഞപ്പോൾ
Posted On
date_range Updated On
date_range പയ്യാമ്പലത്ത് മത്തിചാകര; വാരിയെടുക്കാൻ വൻ തിരക്ക്
കണ്ണൂർ: പയ്യാമ്പലം തീരത്ത് മത്തിച്ചാകര. കൂട്ടമായി കരയിലേക്ക് എത്തിയ മത്തി പെറുക്കിക്കൂട്ടാൻ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടമായെത്തിയതോടെ കടപ്പുറം ഉത്സപ്രതീതിയിലായി. സഞ്ചികളിൽ നിറയെ മത്തിയുമായാണ് പലരും മടങ്ങിയത്.
ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് മത്തി കൂട്ടമായി കരക്കെത്തിയത്. കുഞ്ഞൻ മത്തി കരയിലേക്ക് അടിയുന്നത് കണ്ട് മീൻപിടിത്ത വള്ളങ്ങളും പുറംകടലിൽ എത്തി. വലിയ വലയിട്ടതോടെ മത്തി കരക്കടിയുന്നത് കുറഞ്ഞു. മത്തിക്കൂട്ടം കരയിലടിയുന്ന ദൃശ്യങ്ങൾ മൊബൈലുകളിൽ പകർത്താനും തിരക്കായിരുന്നു. ഇതിനിടെ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒട്ടേറെ പേർ പയ്യമ്പലം തീരത്തെത്തി. കടലിൽ മത്തി പെറുക്കാനെത്തിയവരെ ലൈഫ് ഗാർഡുമാർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.