കോ​ളാ​രി​യി​ലെ വീ​ടി​നു സ​മീ​പ​ം വിനോദിന്റെയും വൈഷ്ണവിന്റെയും മൃ​ത​ദേ​ഹ​ങ്ങ​ൾ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​പ്പോ​ൾ

മ​ക​ന്റെ​യും പിതാവിന്റെ​യും ദാ​രു​ണാ​ന്ത്യ​ത്തി​ൽ ക​ണ്ണീ​ര​ണി​ഞ്ഞ് നാ​ട്

മ​ട്ട​ന്നൂ​ർ: മ​ക​ന്റെ​യും അ​ച്ഛ​ന്റെ​യും ദാ​രു​ണാ​ന്ത്യ​ത്തി​ൽ ക​ണ്ണീ​ര​ണി​ഞ്ഞ് നാ​ട്. വൈ​ഷ്ണ​വി​ന്റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ന്റെ രൂ​പ​ത്തി​ൽ ദു​ര​ന്ത​മെ​ത്തി​യ​ത്. പി​റ​ന്നാ​ളി​ന് അ​ച്ഛ​ൻ വി​നോ​ദി​നോ​ടൊ​പ്പം പു​ന്നാ​ടു​ള്ള അ​ച്ഛ​ന്റെ വീ​ട്ടി​ലേ​ക്കും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​മാ​യി പോ​യ​താ​യി​രു​ന്നു വൈ​ഷ്ണ​വ്. കൂ​ര​ൻ​മു​ക്കി​ൽ വെ​ച്ച് ബ​സി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നി​ർ​മാ​ണ​പ്ര​വൃ​ത്തി ചെ​യ്താ​ണ് വി​നോ​ദ് കു​ടും​ബം നോ​ക്കി​യി​രു​ന്ന​ത്. മ​ക​ൻ വൈ​ഷ്ണ​വ് വ​യ​റി​ങ് തൊ​ഴി​ലാ​ളി​യാ​ണ്.

പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വീ​ടി​നു സ​മീ​പ​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. നാ​ടി​ന്റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ങ്ങ​ളാ​ണ് അ​ച്ഛ​നെ​യും മ​ക​നെ​യും അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​നെ​ത്തി​യ​ത്. തു​ട​ർ​ന്ന് പൊ​റോ​റ​യി​ലെ ന​ഗ​ര​സ​ഭ വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ സം​സ്‌​ക​രി​ച്ചു. വി.​കെ. സ​നോ​ജ് എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത്, എം. ​ര​തീ​ഷ്, വ​ത്സ​ൻ തി​ല്ല​ങ്കേ​രി, ബി​ജു ഏ​ള​ക്കു​ഴി, കെ.​വി. ജ​യ​ച​ന്ദ്ര​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

മ​ട്ട​ന്നൂ​ർ-​ഇ​രി​ട്ടി റോ​ഡി​ൽ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗം കാ​ര​ണം നി​ര​വ​ധി പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​യു​ന്ന​ത്. ഇ​ന്ന​ലെ കൂ​ര​ൻ​മു​ക്കി​ൽ സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ മ​ട്ട​ന്നൂ​ർ കോ​ളാ​രി​യി​ലെ പി. ​വി​നോ​ദ്, മ​ക​ൻ വൈ​ഷ്ണ​വ് എ​ന്നി​വ​രാ​ണ് ബ​സി​ടി​ച്ച് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന ധ​ന​ല​ക്ഷ്മി ബ​സ് ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ഇ​ടി​ച്ച​ത്. മു​ന്നി​ൽ പോ​യി​രു​ന്ന സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് അ​ച്ഛ​നും മ​ക​നും സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്. ഇ​തി​നി​ടെ മ​റ്റൊ​രു സ്‌​കൂ​ട്ട​റി​ലും ഇ​ടി​ച്ചു.

കീ​ഴൂ​രി​ൽ വെ​ച്ച് ഒ​രു ഓ​ട്ടോ​ഡ്രൈ​വ​റു​മാ​യി ബ​സ് ജീ​വ​ന​ക്കാ​ർ വാ​ക്കേ​റ്റ​മു​ണ്ടാ​യെ​ന്നും അ​തി​നു​ശേ​ഷം അ​മി​ത​വേ​ഗ​ത്തി​ലാ​ണ് ബ​സ് സ​ഞ്ച​രി​ച്ച​തെ​ന്നും യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കൂ​ര​ൻ​മു​ക്കി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ ത​ട​ഞ്ഞു​വെ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. കൂ​ത്തു​പ​റ​മ്പ് എ.​സി.​പി. സി​ബി ടോ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സും ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​വി​നോ​ദ്കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. പൊ​ലീ​സും ആ​ർ.​ടി.​ഒ അ​ധി​കൃ​ത​രും ബ​സ് ജീ​വ​ന​ക്കാ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗം ചേ​രു​മെ​ന്നും മ​ത്സ​ര​യോ​ട്ടം ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഇ​വ​ർ ഉ​റ​പ്പു ന​ൽ​കി.

ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭീ​മ​ഹ​ര​ജി ന​ൽ​കു​ന്ന​തി​ന് നാ​ട്ടു​കാ​ർ സ്ഥ​ല​ത്തു​വെ​ച്ച് ഒ​പ്പു​ശേ​ഖ​ര​ണ​വും ന​ട​ത്തി.

ഉ​ളി​യി​ൽ മേ​ഖ​ല​യി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​ർ​ക്ക് വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്.

Tags:    
News Summary - The Entire Region in Tears Over the Tragic Death of Father and Son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.