ഓപറേഷൻ തൂഫാൻ: ജില്ലയിൽ അറസ്റ്റിലായത് 132 പേർ, രജിസ്ടർ ചെയ്തത് 111 കേസ്

കണ്ണൂർ: ഓപറേഷൻ തൂഫാനിൽ കണ്ണൂർ സിറ്റിയിൽ ഇതിനകം അറസ്റ്റിലായത് 132 പേർ. കോട്പ ഒഴികെ 111 എൻ.ഡി.പി.എസ് കേസുകളും രജിസ്ടർ ചെയ്തിട്ടുണ്ട്. ഇതിൽ 19 പേരെ റിമാൻഡ് ചെയ്തു. ആകെ പിടിച്ചെടുത്ത എം.ഡി.എം.എ 385.193 ഗ്രാമും കഞ്ചാവിൽ 40109.758 ഗ്രാമും കഞ്ചാവ് ബീഡി-79 ഗ്രാമും ഉപയോഗിക്കവേ പിടിച്ചത് നാലു ഗ്രാമും ഹഷീഷ് ഓയിൽ 38 ഗ്രാമും കഞ്ചാവുചെടി നാലും ബ്രൗൺ ഷുഗർ 1.695 ഗ്രാമുമാണ്.

ജൂൺ രണ്ടു മുതൽ ജൂലൈ രണ്ടുവരെയുള്ള കാലയളവിലേതാണ് ഈ കണക്ക്. ബംഗളൂരു, മംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അതിർത്തി കടന്നുവരുന്ന രാസലഹരികൾ തടയാൻ കണ്ണൂർ സിറ്റി, റൂറൽ പൊലീസ് ജില്ലകളിലെ മിക്ക സ്റ്റേഷനുകളിലും പരിശോധന ശക്തമായി തുടരുകയാണ്. ലഹരി വിൽപനയെക്കുറിച്ച് വിവരങ്ങൾ നൽകാൻ ജില്ല തൂഫാൻ കൺട്രോൾ റൂം നമ്പറായ 9497932508 എന്ന നമ്പറും സജ്ജമാക്കിയിട്ടുണ്ട്. 

ക​ഞ്ചാ​വും മ​ദ്യ​വും: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ റേ​ഞ്ച് എ​ക്‌​സൈ​സ് ക​ഞ്ചാ​വും മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ചി​റ​ക്ക​ലി​ലെ ശ്രീ​ജി​ഷ് സു​ജി​ത്തി​നെ (19) നെ ​ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ക്ഷ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വ് സ​ഹി​തം പി​ടി​കൂ​ടി. പ​ള്ളി​ക്കു​ന്ന്, ചി​റ​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. നാ​ല് ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി അ​ഴീ​ക്കോ​ട് നോ​ര്‍ത്തി​ലെ കെ.​വി​ദ്യാ​ധ​ര​നെ​യും (63), അ​ഴീ​ക്കോ​ട് സൗ​ത്തി​ലെ കെ.​അ​ഫ്‌​സ​ലി​നെ​യും (34) അ​റ​സ്റ്റ് ചെ​യ്തു.

പാ​റ​ക്ക​ണ്ടി​യി​ല്‍ വെ​ച്ചാ​ണ് അ​സി. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​സ​ന്തോ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ സി.​കെ.​ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രു​വ​രെ​യും പി​ടി കൂ​ടി​യ​ത്. അ​സി. ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ സി.​പി.​ഷ​നി​ല്‍കു​മാ​ര്‍, എം.​കെ.​സ​ന്തോ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ വി.​നി​ഷാ​ദ്, സു​ജി​ത്ത്, സി​വി​ല്‍ ഓ​ഫി​സ​ര്‍മാ​രാ​യ ഷിം​ന, പി.​ഷ​ജി​ത്ത്, ഒ.​വി.​ഷി​ബു എ​ന്നി​വ​രും പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Operation Toofan: 132 people arrested in the district, 111 cases registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.