അഴീക്കോട്: അഴീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പഴയ കെട്ടിടം പൂർണമായും പൊളിച്ചുനീക്കുന്നു. ഭാഗികമായി പൊളിച്ചുനീക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, പുതിയ കെട്ടിടം നിർമിക്കാൻ അനുമതി ലഭിക്കണമെങ്കിൽ പഴയത് പൂർണമായും പൊളിക്കണമെന്ന തീരുമാനം വന്നതോടെയാണ് നടപടി. ആശുപത്രി പുതുക്കിപ്പണിയാൻ 2022 ആഗസ്റ്റ് എട്ടിനാണ് പഴയ കെട്ടിടം ഭാഗികമായി പൊളിച്ചത്. ഇതിനു ശേഷമാണ് പുതിയ നിയമക്കുരുക്കുകൾ തലപൊക്കിയത്.
ആശുപത്രിക്ക് സമീപത്തെ കുളം നിർമാണത്തിന് തടസ്സമാകുമെന്ന് കരുതിയിരുന്നു. എന്നാൽ, വിശദ പഠനത്തിനും എൻജിനീയറിങ് കോളജിലെ വിദഗ്ധരുടെ പരിശോധനക്കും ശേഷമാണ് പ്രാരംഭ നടപടി തുടങ്ങിയത്.പഴയ കെട്ടിടത്തിന്റെ സ്ഥലത്ത് പുതിയ കെട്ടിടം പണിയുന്നതിന് നിയമതടസ്സം ആദ്യം ശ്രദ്ധയിൽപെട്ടില്ല. എന്നാൽ എസ്റ്റിമേറ്റ് തയാറാക്കുന്നതിനു മുന്നേ മണ്ണ് പരിശോധന നടത്തണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു.
അതും പൂർത്തിയായി. ഇനി പുതുക്കിയ എസ്റ്റിമേറ്റിന് ഗ്രാമപഞ്ചായത്തിന്റെ അംഗീകാരവും ആവശ്യമാണ്. കെട്ടിടം പൊളിക്കുന്നതിനു മുന്നേ ഇത്തരം കുരുക്കുകൾ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഭരണസമിതി വ്യക്തമാക്കുന്നത്. ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ 2023 മാർച്ച് മാസത്തോടെ പൂർത്തീകരിക്കാനാകുമെന്നാണ് ഭരണസമിതി കണക്കുകൂട്ടിയത്. എന്നാൽ പ്രവൃത്തി എന്നു തുടങ്ങുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
കെ.വി. സുമേഷ് എം.എൽ.എ അനുവദിച്ച 80 ലക്ഷം മാത്രമാണ് നിലവിലുള്ള ഫണ്ട്. ബാക്കി ബ്ലോക്ക് പഞ്ചായത്തും ഹെൽത്ത് മിഷനും കൂടി ആകെ അഞ്ച് കോടി സമാഹരിക്കണം. നാല് നില കെട്ടിടമാണ് പണിയാൻ പദ്ധതിയിട്ടത്. അര നൂറ്റാണ്ടിലേറെകാലമായി പ്രവര്‍ത്തിച്ചുവരുന്ന അഴീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്റര്‍ ആണ് പൊളിച്ചുനീക്കിയത്. ഒ.പി ബ്ലോക്ക്, ദന്തൽ ബ്ലോക്ക്, കാൻസർ പരിശേധന കേന്ദ്രം, ഫിസിയോ തെറപ്പി ബ്ലോക്ക്, ലാബ് സെക്ഷൻ, എൻ.സി.ഡി ക്ലിനിക് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്ന ആശുപത്രി കെട്ടിടമാണ് നിർമിക്കുകയെന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.