പീഡനശ്രമം: ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവ്

തലശ്ശേരി: ചെവിവേദനക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും. ബംഗളൂരു സ്വദേശിയും ശ്രീകണ്ഠപുരത്തെ ആശുപത്രിയിൽ ഡോക്ടറുമായിരുന്ന പ്രശാന്ത് ജി. നായിക്കിനെയാണ് തലശ്ശേരി ജില്ല സെഷന്‍സ് കോടതി ജഡജി കെ.ടി. നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്.

2020 ജൂണ്‍ 30ന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠപുരം എസ്.ഐ ടി. സുനില്‍കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തളിപ്പറമ്പ് എ.സി.പിയായിരുന്ന ടി.കെ. രത്‌നകുമാറാണ് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ല ഗവ. പ്ലീഡര്‍ കെ. അജിത്ത്കുമാര്‍ ഹാജരായി.

Tags:    
News Summary - Attempted rape: Doctor sentenced to three years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.