പാനൂർ: മൊകേരി മുത്താറിപ്പീടികയിൽ എക്സൈസ് സംഘത്തിനുനേരെ മദ്യപസംഘത്തിന്റ അതിക്രമം. അഞ്ചുപേർക്കെതിരെ കേസെടുത്തു. ബുധനാഴ്ച രാത്രിയാണ് കൂത്തുപറമ്പ് സർക്കിൾ എക്സൈസ് ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി. പ്രമോദും സംഘവും മുത്താറിപ്പീടികയിൽ പരിശോധനക്കെത്തിയത്.
റോഡരികിലിരുന്ന് മദ്യപിക്കുകയായിരുന്ന സംഘം എക്സൈസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയായിരുന്നു. എക്സൈസ് വിവരമറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പാനൂർ പൊലീസിനുനേരെയും സംഘം അതിക്രമം തുടർന്നതായും വിവരമുണ്ട്.
എക്സൈസിന്റെ പരാതിയിൽ അഞ്ചുപേർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു. നേരത്തെയും പ്രതികൾക്കെതിരെ ഇത്തരത്തിൽ പരാതി ഉയർന്നിരുന്നു. പ്രദേശവാസികൾക്കടക്കം ഭീഷണിയുയർത്തുന്ന ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസും എക്സൈസും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.