കണ്ണൂർ: കണ്ണൂരിൽ എസ്.എഫ്.ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന തോട്ടട സ്വദേശി മുഹമ്മദ് ബാദുഷയെയാണ് (23) തൊടുപുഴയിൽ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഏർവാടിയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ അവിടെനിന്ന് മുങ്ങിയ പ്രതിയെ തൊടുപുഴ പൊലീസിന്റെ സഹായത്തോടുകൂടിയാണ് ടൗൺ പോലീസ് പിടികൂടിയത്.
കേസിലെ ഒന്നാം പ്രതി പി. റബീഹ് (27) ടൗൺ പൊലീസിന്റെ പിടിയിലായിരുന്നു. കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കോളജിന് മുന്നിലെത്തിയ എസ്.എഫ്.ഐ എടക്കാട് ഏരിയ പ്രസിഡന്റ് വൈഷ്ണവിനെ ആഗസ്ത് 24ന് തോട്ടട എസ്.എൻ കോളജിന് സമീപം ബൈക്കിലെത്തിയ ലഹരിമാഫിയയിൽപ്പെട്ട ഇരുവരും ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചത്. വൈഷ്ണവ് മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ടൗൺ പൊലീസ് ഉദ്യോഗസ്ഥരായ ഷാജി, ഷൈജു, നാസർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.