കല്യാശ്ശേരി: കെ.പി.ആർ. ഗോപാലൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ മോഷണ കേസിൽ പ്രതി പിടിയിൽ. ആലക്കോട് നടുവിലെ എ. മർവാനാണ് (29)പിടിയിലായത്. മാർച്ച് 18നാണ് മോഷണം നടത്തിയത്. ഓഫിസിലെ മേശവലിപ്പിൽ സൂക്ഷിച്ച 16,000 രൂപയാണ് മോഷ്ടിച്ചത്. രാവിലെ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപെടുന്നത്.
സ്കൂൾ ഓഫിസിന്റെ വാതിലിന്റെ പൂട്ട് ഓഫിസിലെയും സ്റ്റാഫ് റൂമിലെയും മേശവലിപ്പ് തകർത്തിരുന്നു. മോഷ്ടാവിന്റെ ചിത്രം നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു. കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിൽ കോഴിക്കോട് ടൗണിനടുത്ത് നിന്ന് സംശയകരമായ സാഹചര്യത്തിലാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.
സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കവർച്ച സംബന്ധിച്ച് പൊലീസിനോട് പറഞ്ഞത്. തളിപ്പറമ്പിൽ നിന്ന് സ്കൂട്ടി മോഷ്ടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. തളിപ്പറമ്പ് സംഭവത്തിൽ റിമാൻഡ് ചെയ്ത് ജയിലിലായിരുന്നു. ജയിലിൽ നിന്ന് കണ്ണപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി സ്കൂളിലെത്തിച്ച് തെളിവെടുത്തു. കണ്ണപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ പി. ബാബുമോന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുത്തത്. വാഹനങ്ങളുടെ ടയർ അഴിക്കാൻ ഉപയോഗിക്കുന്ന ലിവർ കൊണ്ട് അടിച്ചാണ് പൂട്ട് തകർത്തതെന്നും പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.