38 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി

ഇരിട്ടി: കൂട്ടുപുഴയിൽ എക്സൈസ് സംഘം നടത്തിയ സംയുക്ത വാഹന പരിശോധനയിൽ 2860 പാക്കറ്റ് വീതമുള്ള 38 കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി ഇരിവേരി സ്വദേശിയായ യുവാവ് പിടിയിൽ. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ, ഇരിട്ടി എക്സൈസ് റേഞ്ച്, കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ് എന്നീ ഓഫിസുകളുടെ സംയുക്ത നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രിനടത്തിയ വാഹന പരിശോധനയിലാണ് 38 കിലോ പുകയില ഉൽപന്നങ്ങളുമായി ഇരിവേരി സ്വദേശിയായ സി.കെ. ഹാരിസിനെ(38) എക്സൈസ് സംഘം പിടികൂടിയത്. കർണാടകയിൽനിന്ന് യാത്രാ ബസിൽ പാർസലായി കടത്തിയ പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.