25 വർഷത്തെ കാത്തിരിപ്പ്; അഴിയൂരിൽ പൊതുശ്മശാനമാകുന്നു

മാഹി: 1997ൽ സർക്കാർ 50 സൻെറ് ഭൂമി അനുവദിച്ച പൊതു ശ്മശാനത്തിന്റെ നിർമാണത്തിന് 25 വർഷങ്ങൾക്കുശേഷം തുടക്കമായി. 2014ൽ ജില്ല കലക്ടറുടെ അനുമതിയും 2019ൽ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയും ലഭിച്ചശേഷം 2022ൽ അഞ്ച് ഭൂവുടമകളിൽനിന്ന് പഞ്ചായത്ത് മൂന്ന് മീറ്റർ വഴി സ്ഥലം വിലക്കു വാങ്ങിയാണ് ശ്മശാന നിർമാണത്തിന് തുടക്കം കുറിച്ചത്. സർക്കാർ ഏജൻസിയായ സിൽക്ക് (സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് കേരള)യാണ് നിർമാണം നടത്തുക. ഇതിനായി പഞ്ചായത്ത് 95 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. ജില്ല പഞ്ചായത്ത് 2019ൽ 40 ലക്ഷം രൂപ ശ്മശാന നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്. നിലവിൽ 62,10,000 രൂപയുടെ പദ്ധതിയാണ് ഡി.പി.സി അംഗീകരിച്ചത്. ബാക്കി തുക അടുത്ത വർഷത്തിൽ അനുവദിക്കും. ശ്മശാന നിർമാണ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.