മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗജന്യ ചികിത്സ മാർച്ച് 31 വരെ

അഞ്ചരക്കണ്ടി: മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗജന്യ ചികിത്സ മാർച്ച് 31 ന് അവസാനിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ഏറ്റെടുത്തു കോവിഡ് സെന്റർ ആക്കിയതിനെ തുടർന്ന് നിലച്ച ചികിത്സകൾ പുനരാരംഭിച്ചു. മാർച്ച് 31 വരെ സ്പെഷാലിറ്റി വിഭാഗത്തിൽ അർഹതപ്പെട്ടവർക്ക് മരുന്നും പരിശോധനകളും ഇൻപ്ലാന്റുകൾ ഒഴികെ ബാക്കിയെല്ലാം സൗജന്യമാണ്. ഇളവുകളോട് കൂടിയുള്ള കിടത്തി ച്ചികിത്സയും ലഭ്യമാണ്. ആരോഗ്യ സുരക്ഷ പദ്ധതിയിൽ അംഗത്വമുള്ളവർക്ക് കിടത്തി ച്ചികിത്സയും ശസ്ത്രക്രിയയും പൂർണമായും സൗജന്യമാണ്. ഫോൺ: 6238031852,8113019697. വാർത്തസമ്മേളനത്തിൽ വി. സുരേന്ദ്രനാഥ് , കെ.വി. പ്രകാശ ബാബു, ഡോ. പി.ജി. ആനന്ദ് കുമാർ , ടി. മിഥുൻ, ജോളി സെബാസ്റ്റ്യൻ, ഷഫീഖ് അഹമ്മദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.