സൗജന്യ മെഡിക്കൽ ക്യാമ്പ് 20ന്

മാഹി: പള്ളൂർ സഹകരണ പോളി ക്ലിനിക്കിൽ മാർച്ച് 20ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. മാഹി കോഓപറേറ്റിവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ്. വിദഗ്ധ ഡോക്ടർമാർ സംബന്ധിക്കും. വൈദ്യ പരിശോധനയും ഇ.സി.ജിയും അത്യാവശ്യ മരുന്നുകളും സൗജന്യമായി നൽകും. രാവിലെ ഒമ്പതു മുതൽ ഉച്ച ഒന്നു വരെയാണ് ക്യാമ്പ്. ഉദ്ഘാടനം രമേശ് പറമ്പത്ത് എം.എൽ.എ നിർവഹിക്കുമെന്ന് പ്രസിഡൻറ് പായറ്റ അരവിന്ദൻ അറിയിച്ചു. പി.പി. സുരേന്ദ്രൻ, ടി.എം. സുധാകരൻ, എൻ. മോഹനൻ, കാഞ്ചന നാണു, ഷാജു കാനത്തിൽ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.