ലഹരിക്കെതിരെ ജനജാഗ്രത സമ്മേളനം 18 മുതല്‍

കണ്ണൂര്‍: ജനകീയ സൗഹൃദവേദി മുഴപ്പിലങ്ങാടിന്റെ നേതൃത്വത്തില്‍ ലഹരി വിപത്തിനെതിരെ ജനജാഗ്രത സമ്മേളനം സംഘടിപ്പിക്കും. 18, 19, 20 തീയതികളില്‍ വൈകീട്ട് ഏഴുമുതല്‍ 10 വരെ മുഴപ്പിലങ്ങാട് റെയില്‍വേ മേൽപാലം കൂടക്കടവ് ദയാനഗര്‍ പരിസരത്തെ മൈതാനത്താണ് ത്രിദിന കാമ്പയിന്‍. 18ന് ജില്ല ജഡ്ജി മുഹമ്മദ് റയീസ് ഉദ്ഘാടനം ചെയ്യും. എക്‌സൈസ് ഉദ്യോഗസ്ഥന്‍ കെ. ഗണേശന്‍ മുഖ്യപ്രഭാഷണം നടത്തും. രണ്ടാം ദിവസം ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. ജനകീയ കൂട്ടായ്മയിലൂടെ മുഴപ്പിലങ്ങാടിനെ ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ ടി. സജിത, പി.എ. ഫൈസല്‍, എ. പ്രേമന്‍, അബ്ദുറഹ്‌മാന്‍, നാസര്‍ മേലാണ്ടി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.